അബുദാബി : ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതാരംഭം നാളെ മുതല്‍ (വെള്ളിയാഴ്ച). സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു.
Also read : മാസപ്പിറവി കണ്ടു ; ലോക്ക്ഡൗണില്‍ കേരളത്തില്‍ നാളെ മുതല്‍ വിശുദ്ധ റമളാന്‍ വ്രതാരംഭം
എന്നാൽ ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഏപ്രിൽ 25 (ശനിയാഴ്ച) മുതലാണ് വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാല്‍ ഏപ്രില്‍ 25നാവും ഒമാനില്‍ റമദാന്‍ ആംരഭിക്കുന്നതെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments