തിരുവനന്തപുരം: റമദാന് പെരുന്നാള്‍ നിസ്കാരം വീട്ടില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ആത്മീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂട്ടായ പ്രാര്‍ഥന ഒഴിവാക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും സമൂഹത്തിന്റെ ഭാവിയെ കരുതി ഇങ്ങനെയൊരു തീരുമാനമെടുത്ത വിശ്വാസികളേയും ആത്മീയനേതാക്കളേയും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: അയൽജില്ലകളിലേക്ക് യാത്ര ചെയ്യാൻ അനുമതി: പ്രത്യേക പാസ് ആവശ്യമില്ല
ഈദുല്‍ ഫിത്തര്‍ വരികയാണ്. വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ പെരുന്നാള്‍ വരാം. പെരുന്നാള്‍ നിസ്കാരം വീട്ടില്‍ തന്നെ നടത്തും. സക്കാത്ത് അര്‍ഹതപ്പെട്ടവരുടെ വീട്ടില്‍ എത്തിക്കും. ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കാന്‍ സാധിക്കാത്തതു വിശ്വാസികളെ മാനിസകമായി വേദനിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments