KeralaLatest NewsNews

അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു : പുതുക്കിയ വില നിലവാരം ഇങ്ങനെ

കോഴിക്കോട്: അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു . പുതുക്കിയ വില നിലവാരം ഇങ്ങനെ. കോഴിക്കോട് ജില്ലയിലാണ് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചത്. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കുന്നത്.

വിവിധ ഇനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് പുതുക്കിയ ചില്ലറ വില:

മട്ട അരി (4047 രൂപ), കുറുവ (3642 രൂപ), ജയ (41 രൂപ), കയമ (100115 രൂപ), പച്ചരി (2838 രൂപ), ചെറുപയര്‍ (110125 രൂപ), ഉഴുന്ന് പരിപ്പ് (120125 രൂപ), തുവരപ്പരിപ്പ് (96110 രൂപ), കടല (6888 രൂപ), മുളക് 1 (280 രൂപ), മുളക് ഞെട്ടിയുളളത് (175 രൂപ), മല്ലി (8898 രൂപ), പഞ്ചസാര (4042 രൂപ), സവാള (36 രൂപ), വെളിച്ചെണ്ണ (160195), മൈദ (35 രൂപ), റവ (37 രൂപ), ആട്ട (35 രൂപ), പൊടിയരി (4855 രൂപ), ഉലുവ (70 രൂപ), പുളി (100120 രൂപ).
അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് അധികൃതര്‍ വിവിധ കടകളില്‍ പരിശോധന നടത്തുന്നുണ്ട്.

പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് 9188527400, സിറ്റി റേഷനിങ് ഓഫീസര്‍ സൗത്ത് 9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് 9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.

shortlink

Related Articles

Post Your Comments

Related Articles


Back to top button