വാരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ ചികിത്സയിലിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വാരപ്പുഴയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു . രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമർദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. പൊലീസ് നടപടയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഗൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ശ്രിജിത്തുള്‍പ്പടെ പത്തുപേരെ പ്രതി ചേര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീജിത്തിനെ ബൂട്ടിട്ട് അടിവയറ്റിൽ ശക്തിയായി തൊഴിക്കുകയും ചവിട്ടുകയും ചെയ്തതോടെ മൂത്ര തടസം ഉണ്ടാവുകയും പ്രതി അവശനാകുകയുമായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി തന്റെ അവസ്ഥ കോടതിയിൽ പറയുകയും തുടർന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് മര്‍ദനത്തില്‍ അവശനായ പ്രതി മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിതീകരിക്കുകയായിരുന്നു. ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.
ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ നിയമം പരിപാലിക്കാനും പോലീസിന് നിയന്ത്രിക്കാനും പ്രാപ്തിയില്ലാത്ത പിണറായി വിജയൻ ആഭ്യന്തരമന്ത്രിസ്ഥാനം ഉടൻ ഒഴിയണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഇടതുഭരണത്തിൽ പൊലീസിലെ റെഡ് വോളണ്ടിയർമാർ പ്രതിപക്ഷ പാർട്ടിയിലെ യുവാക്കളെ തല്ലിക്കൊല്ലുന്ന നയമാണ് നടപ്പിലാക്കുന്നത്. പോലീസ് തന്നെ നിയമം കയ്യിലെടുക്കുന്നതും അതിനെ ഭരണകൂടം പിന്തുണയ്ക്കുന്നതും അതിന്റെ ഫാസിസ്റ്റ് മനസ്ഥിതിയാണ് പുറത്തുകൊണ്ടുവരുന്നത്. ഇത് കേരളത്തിന് ആപത്താണ് അതിനാൽ ഉടനടി പിണറായി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞ് കൊലപാതകത്തിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments