ന്യൂഡല്‍ഹി: ഏകദിന ഉപവാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ അവസാനിച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. നരേന്ദ്ര മോദി പ്രതിപക്ഷ നീക്കങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹിയില്‍ 12 ന് ഉപവാസമിരിക്കും. കര്‍ണാടകയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും അന്നേദിവസം ഉപവാസ സമരം ചെയ്യും. കൂടാതെ ബിജെപി എംപിമാരും സമരത്തില്‍ പങ്കെടുക്കും.
വിഡിയോ കോണ്‍ഫറന്‍സ് വഴി അവരവരുടെ മണ്ഡലങ്ങളില്‍ ഉപവസിക്കുന്ന ബിജെപി എംപിമാരെ മോദി അഭിസംബോധന ചെയ്യും. ഇരുസഭകളും തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ചു സമ്മേളനകാലത്തെ 23 ദിവസത്തെ ശമ്പളവും അലവന്‍സുകളും വാങ്ങില്ലെന്ന് എന്‍ഡിഎ എംപിമാര്‍ നേരത്തേ അറിയിച്ചിരുന്നു. സഭകള്‍ മുടങ്ങാന്‍ കാരണം സര്‍ക്കാരിന്റെ ‘സ്പോണ്‍സേര്‍ഡ് പ്രതിഷേധം’ ആണെന്ന് ആരോപണമുണ്ട്.
Post Your Comments