പട്ന: ഇന്ത്യയിലെ ആദ്യ സമ്പൂർണ, അതിവേഗ ഇലക്ട്രിക് എൻജിൻ ഓടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ നിർമിച്ച എന്‍ജിന്റെ യാത്ര ബിഹാറിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇതിന്റെ ശേഷി 12,000 എച്ച്പിയാണ്. നിലവിലുള്ള എൻജിനുകളേക്കാൾ രണ്ടിരട്ടി ശേഷിയുണ്ട്.
read also: ഹോണ്ട ആക്ടീവയെ മുട്ടുകുത്തിക്കാൻ കൂടുതൽ കരുത്തനായി ടിവിഎസ് ജൂപിറ്റർ
കൂടാതെ 6000 ടൺ ഭാരവുമായി മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പായാനുള്ള ശേഷിയും എൻജിനുണ്ട്. ഇതോടെ ഇത്തരത്തിലുള്ള എൻജിനുകൾ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ഇത്തരം എൻജിനുകൾ റഷ്യ, ചൈന, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഈ എൻജിൻ വഴി ചരക്കുനീക്കം അതിവേഗത്തിലാക്കാൻ സാധിക്കുമെന്നതാണു നേട്ടം.
ഇതിനോടകം മോദി മധേപുരയില്‍ 1300 കോടി രൂപ മുടക്കി നിർമിച്ച എൻജിൻ ഫാക്ടറിയുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര തലത്തിൽ റെയിൽ ഗതാഗത മേഖലയിലെ മുൻനിരക്കാരായ ഫ്രാൻസിന്റെ ‘ആൾസ്റ്റം’ കമ്പനിയാണ് സഹകരിക്കുന്നത്. കമ്പനിയുടെ സാങ്കേതിത സഹകരണത്തോടെ അടുത്ത 11 വർഷത്തിനകം 800 എൻജിനുകൾ നിർമിക്കാനാണു തീരുമാനം.
Post Your Comments