Food & CookeryLife StyleHealth & Fitness

എന്നും രാവിലെയുള്ള ചായകുടിക്ക് പകരം ഇന്ന് ഈ പാനീയം ഒന്ന് കുടിച്ചു നോക്കിയാലോ?

മലയാളികള്‍ക്ക് പൊതുവേയുള്ളൊരു ശീലമാണ് എന്നും രാവിലെ എഴുനേറ്റ് ചായ കുടിക്കുന്നത്. അത് ഒരിക്കലും നിര്‍ത്താനും നമുക്ക് കഴിയില്ല. എന്നും രാവിലെ ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പ്രഭാതം ആരംഭിക്കുന്നത് നമ്മുടെ ഉന്മേശം കൂട്ടും തന്നെയുമല്ല അത് നമുക്ക് നല്ല ഉണര്‍വും സമ്മാനിക്കും. എന്നാല്‍ രാവിലത്തെ ചായയേക്കാള്‍ ഉത്തമമായ മറ്റൊരു പാനീയമുണ്ട്. എന്താണെന്നല്ലേ?ആരെങ്കിലും രാവിലെ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിച്ചു നോക്കിയിട്ടുണ്ടോ?

ദഹന സംബന്ധമായ എന്ത് ബുദ്ധിമുട്ടുകള്‍ക്കും പെട്ടെന്ന് ശമനത്തിന് ഇഞ്ചി സഹായിക്കും. പൊട്ടാസ്യം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് ഇഞ്ചി. എന്നും രാവിലെ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിച്ചാല്‍ ഉണ്ടാവുന്ന പ്രയോജനങ്ങള്‍ നിരവധിയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

1.ദഹനത്തെ സഹായിക്കുന്നു

എന്നും രാവിലെ ഇഞ്ചി ചേര്‍ത്ത ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഇഞ്ചി ചേര്‍ത്ത വെള്ളത്തില്‍ ഒരു സ്പൂണ്‍ നാരങ്ങാ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭകാലത്തെ ഛര്‍ദ്ദിയ്ക്ക് ആശ്വാസം ലഭിക്കും.

2. പ്രമേഹത്തെ തടയും

ഇഞ്ചിയും നാരങ്ങാനീരും ചേര്‍ത്തവെള്ളം രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തും.

3. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് വിശപ്പ് കൂട്ടാനും ആവശ്യത്തിലധികം ഭക്ഷണം കഴിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഇഞ്ചി ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതോടെ പഞ്ചസാരയുടെ അളവ് കുറയുന്നു. അതോടെ അമിത വിശപ്പ് ഇല്ലാതാകും.

4. ആരോഗ്യമുള്ള മുടിയ്ക്കും ചര്‍മത്തിനും

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തെയും മുടിടേയും ആരോഗ്യമുള്ളതാക്കുന്നു.

5. അല്‍ഷിമേഴ്‌സിനെ തടയുന്നു

തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. തലച്ചോറിലെ കോശങ്ങളുടെ നശീകരണത്തെ സാവധാനമാക്കാന്‍ ഇഞ്ചിയ്ക്ക് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

6. മസിലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു

വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പേശീ വലിവിനെ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button