ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മന്ത്രി ജി.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില തൃപ്തികരമാണെന്ന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലാക്കിയതിനെ തുടര്‍ന്ന് മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ രണ്ട് ദിവസത്തേക്ക് ഉപേക്ഷിച്ചു. പതിവ് പരിശോധനകള്‍ നടത്തിയ ശേഷം മന്ത്രി ഉടന്‍ ആശുപത്രി വിടുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
Post Your Comments