Latest NewsKeralaNews

റേഡിയോജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി അലിഭായ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ കൊല്ലപ്പെട്ട് റേഡിയോജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. അലിഭായ് എന്ന് സാലിഹ് ബിന്‍ ജലാല്‍ ആണ് കസ്റ്റഡിയിലായത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായിയെ കസ്റ്റഡിയിലെടുത്തത്. ഖത്തറില്‍ നിന്നാണ് അയാള്‍ തിരുവനന്തപുരത്ത് എത്തിയത്. കൊലപാതകം നടത്തിയ ശേഷം അലിഭായി കാഠ്മണ്ഡു വഴി ഖത്തറിലേക്ക് മുങ്ങുകയായിരുന്നു.

രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തെ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് അബ്ദുള്‍ സത്താറിന്റെ നിര്‍ദേശപ്രകാരം അലിഭായിയും കൂട്ടരും ചേര്‍ന്ന് നടത്തിയ ക്വട്ടേഷന്‍ കൊലയെന്നാണ് കണ്ടെത്തിയിട്ടുണ്ട്.

ഇത് സ്ഥിരീകരിക്കണമെങ്കില്‍ മുഖ്യപ്രതികളായ അലിഭായിയെയും അപ്പുണ്ണിയെയും പിടികൂടണമായിരുന്നു. ഇതില്‍ അലിഭായി പിടിയിലായതോടെ കേസില്‍ ഇനി നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button