ദളിത് വിരുദ്ധനെന്ന പ്രതിച്ഛായ നീക്കാന്‍ ഇന്ന് നടന്ന ദളിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിസി ജോർജ്. സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദം മുറുകവേ പി സി ജോര്‍ജ്ജ് ദളിത് സ്ത്രീക്കുണ്ടായ വൈദികനെന്ന് പരാമര്‍ശിച്ചത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോർജ് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.
11 പേരെ കൊലചെയ്യുകയും, ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചേര്‍ത്ത് കേസെടുക്കണെമന്നാവശ്യപ്പെട്ട് കേരളത്തിലെ ദലിത് കൂട്ടായ്മ ഏപ്രില്‍ 9ന് നീതി നിഷേധത്തിനെതിരെ നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പി സി ജോര്‍ജ്ജ് വ്യക്തമാക്കി. അടിച്ചമര്‍ത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദലിത് പീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കാണാം;
Post Your Comments