ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനായ ആമിര്‍ സുബൈര്‍ സിദ്ധിഖിയുടെ പേരും. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പുറത്തുവിട്ട പട്ടികയിലാണ് ആമിറിന്റെ പേരുള്ളത്. വാണ്ടഡ് പട്ടികയില്‍ ആമിറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തുകയും ഇയാളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Read Also: 6 വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്‍മാർട്ട് ഫോണിന് അടിമകൾ
ഇന്ത്യയില്‍ ഭീകരാക്രണങ്ങള്‍ നടത്തുന്നതിനായി 2014ല്‍ ശ്രീലങ്കയിലെ പാക് ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇന്ത്യയിലുള്ള യുഎസ് കോണ്‍സുലേറ്റിലും ഇസ്രയേല്‍ കോണ്‍സുലേറ്റിലും തെക്കേ ഇന്ത്യയിലുള്ള കരസേന, നാവിക സേന ആസ്ഥാനങ്ങളിലും ഭീകരാക്രമണം നടത്താൻ ആമിർ ഗൂഢാലോചന നടത്തിയത്.
Post Your Comments