Latest NewsNewsInternational

6 വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്‍മാർട്ട് ഫോണിന് അടിമകൾ

ആറു വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്‍മാർട്ട് ഫോണിന് അടിമകളാണെന്ന് റിപ്പോർട്ട്. സ്‍മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിന് ശരിയായ പ്രായപരിധി നിശ്ചയിക്കാൻ മാതാപിതാക്കൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ ആലോചിക്കുന്നുണ്ടെങ്കിലും അവയൊന്നും നടപ്പാകുന്നില്ല. ബ്രിട്ടനില്‍ നടത്തിയ സർവ്വേയിൽ ആറ് വയസ്സിനു താഴെയുള്ള നാല് കുട്ടികളിൽ ഒരാൾ സ്‍മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ആറു വയസുള്ള പ്രായമുള്ള കുട്ടികളിൽ 25 ശതമാനം കുട്ടികൾക്കും സ്വന്തമായി മൊബൈലുണ്ട്. ഇവർ ആഴ്ചയിൽ 21 മണിക്കൂറാണ് ഫോണുകൾക്കായി ചെലവഴിക്കുന്നത്. മൂന്നിലൊന്ന് മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്കായി 40000 രൂപയോളം വിലവരുന്ന ഫോണുകളാണ് ആദ്യം തന്നെ വാങ്ങിക്കൊടുക്കുന്നത്. മാതാപിതാക്കൾ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്.

എന്നാൽ ഒരു കുട്ടിക്ക് ഫോൺ നൽകാൻ നിശ്ചിത പ്രായമില്ലെന്ന് ചിലർ പറയുന്നുണ്ട്. കൊച്ചു കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ അത് അവരുടെ പഠനത്തെയും കായിക അഭ്യാസത്തെയും ബാധിക്കും.കൂടാതെ 10 കുട്ടികളിൽ എട്ട് കുട്ടികൾ അവരുടെ ഫോണുകളിൽ ചെലവഴിക്കുന്ന സമയം വളരെ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.

അടുത്തിടെയുള്ള ഒരു പഠനപ്രകാരം, കൗമാരക്കാർ കൂടുതൽ സമയം സ്‍മാർട്ട് ഫോണുകളിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും ചിലവിടുന്നതിനാൽ അവർ കൂടുതൽ വിഷാദ രോഗികളായി തീരുന്നെന്നും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button