Latest NewsNewsIndia

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാൾ മണ്ണില്‍ ഇടമുണ്ടാകില്ല : നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഇന്ത്യയും ചൈനയും നേപ്പാളിന് ഒപ്പം വേണം. അയല്‍ക്കാര്‍ക്കിടയിലെ ബന്ധത്തില്‍ വിശ്വാസം എന്ന ഘടകത്തിനു നിര്‍ണായക സ്ഥാനമുണ്ട്. എന്നാൽ ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേപ്പാള്‍ മണ്ണില്‍ ഇടമുണ്ടായിരിക്കില്ലെന്ന് ഒലി വ്യക്തമാക്കി.

ഇന്ത്യയുമായി മികച്ച ബന്ധം തുടരുകയും അതു നിലനിര്‍ത്തുകയും ചെയ്യണമെന്നാണ് നേപ്പാളിന്റെ ആഗ്രഹമെന്ന് ഒലി വ്യക്തമാക്കി. ഇന്ത്യയോടൊപ്പം തന്നെ ചൈനയുമായും സൗഹൃദം നിലനിര്‍ത്താനാണ് നേപ്പാളിന് താല്‍പ്പര്യം. നിലവിലെ സാഹചര്യത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായാണു തന്റെ സന്ദര്‍ശനമെന്നും ഒലി വ്യക്തമാക്കി.

അതേസമയം, ചൈനയുടെ ഒരു അതിര്‍ത്തി, ഒരു റോഡ് വിഷയങ്ങളില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.ഫെബ്രുവരിയില്‍ രണ്ടാം തവണയും നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ്​ ഒലി ഇന്ത്യയി​ലെത്തുന്നത്​. ഇന്ത്യയേക്കാളും ചൈനയുമായി സൗഹൃദമുണ്ടാക്കാനാണ്​ ഒലിക്ക്​ താല്‍പര്യമെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button