Latest NewsNewsInternational

വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി

കാഠ്മണ്ഡു : വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. 124 പേർ സർക്കാരിനെ എതിർത്തപ്പോൾ 93 വോട്ടുകൾ മാത്രമേ ഒലിക്ക് അനുകൂലമായി നേടാൻ കഴിഞ്ഞുളളൂ. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഒലി സർക്കാരിനു വിശ്വാസം തെളിയിക്കാൻ വേണ്ടിയിരുന്നത്.

Read Also : കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനങ്ങളിൽ റിലയൻസ് തന്നെ മുന്നിൽ

പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് പാർട്ടിയുടെ ചീഫ് വിപ്പ് ദേവ് ഗുരുംഗ് പാർലമെന്റ് സെക്രട്ടറിയറ്റിന് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിരുന്നു. ഇതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് ഒലി സർക്കാർ നീങ്ങിയത്.

275 അംഗ പാർലമെന്റിൽ ഒലിയുടെ സിപിഎൻയുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്. ഒലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. എന്നാൽ ഫെബ്രുവരിയിൽ സുപ്രീം കോടതി അത് റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button