കാഠ്മണ്ഡു : വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂനപക്ഷ സര്‍ക്കാരായി തുടര്‍ന്ന നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മയ്ക്ക് കനത്ത തിരിച്ചടി. നേപ്പാളിലെ പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി റദ്ദാക്കി നേപ്പാള്‍ സുപ്രീംകോടതി. കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായും സുപ്രീംകോടതി നിയമിച്ചു.
28 മണിക്കൂറിനകെ നേപ്പാൾ കോൺഗ്രസ് നേതാവായ ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെയ് 22 നാണ് പ്രസിഡന്റ് ബിന്ദ്യാ ദേവി ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. എന്നാൽ ഇതിനെതിരെ 30 ഓളം പേരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സഭ പിരിച്ചുവിട്ടത് റദ്ദാക്കണമെന്നും ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments