മുംബൈ: സഖ്യമായി മത്സരിക്കാമെന്ന ബിജെപിയുടെ അഭ്യര്‍ഥന തള്ളി ശിവസേന. ‘അവര്‍ ഞങ്ങളോടൊപ്പം ഗവണ്‍മെന്റിന്റെ ഭാഗമാണ്, ഞങ്ങളോടൊപ്പം തന്നെ അവര്‍ തുടരുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു’. എന്നാൽ ബിജെപി ഇപ്പോള്‍ പെട്ടെന്ന് ശൈലി മാറ്റി സഖ്യത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നായിരുന്നു ശിവസേന നേതാവ് സുഭാഷ് ദേശായിയുടെ പ്രതികരണം. താനെയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍
ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നാണ് ബിജെപി ഇതുവരെ പറഞ്ഞിരുന്നത്, ഇപ്പോള്‍ പതുക്കെ സുഹൃത്തുക്കള ഓര്‍ത്തുതുടങ്ങിയിരിക്കുന്നു, ആറ് മാസത്തിനുള്ളിലാണ് അവരുടെ സമീപനത്തില്‍ മാറ്റം വന്നത്, ഇപ്പോള്‍ എന്‍ഡിഎ മുന്നണിയെക്കുറിച്ചും പറയാന്‍ തുടങ്ങിയിരിക്കുന്നു. താക്കറേയാണ് സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ്, അദ്ദേഹത്തിന്റെ കീഴില്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്നും സുഭാഷ് ദേശായി പറയുകയുണ്ടായി.
Post Your Comments