ഇസ്ലാമാബാദ്: നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിന്‍റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരോധിക്കും. ഇത് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ബില്ല് കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
read also: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ യു എസ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്ക് വിധേയനാക്കി
ബില്‍ തയാറാക്കുന്നത് 1997ലെ ഭീകരവിരുദ്ധ നിയമത്തിന്‍റെ ചുവടുപിടിച്ചാണ്. നിയമ മന്ത്രാലയവും സൈന്യവും ബില്‍ രൂപീകരണത്തില്‍ സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ, അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്‍റെ സംഘടനയെ പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Post Your Comments