തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി പ്രതിപക്ഷം ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിര്‍മ്മാണത്തിനെതിരെ സുപ്രീംകോടതിയും ഗവര്‍ണറും നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ ഈ പ്രതികരണം.
പ്രതിപക്ഷവുമായി ഈ പ്രശ്നത്തില്‍ ചര്‍ച്ച നടത്തുമെന്ന് നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരാണ് ഇനി ഇക്കാര്യത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത്. 180 വിദ്യാര്‍ത്ഥികളുടെ കണ്ണീരിന് മുന്‍പില്‍ അവരുടെ ഭാവി ഓര്‍ത്ത് മുനുഷ്യത്വപരമായ സമീപനം സ്വീകരിച്ചതു കൊണ്ടാണ് ബില്ലിനെ സഭയില്‍ പിന്തുണച്ചത്.
read also: മെഡിക്കല്‍ ബില്‍: ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരിനാഥന്‍
ആ സമീപനം സ്വീകിരിച്ചത് ആത്മഹത്യയിലേക്ക് നീങ്ങുന്ന കുട്ടികളെ ആ ദയനീയാവസ്ഥയില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ടെന്ന് കണ്ടതിനാലാണ്. ഏതായാലും അതിലെ നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയും ഗവര്‍ണറും ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ഇനി പോംവഴി കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments