യു.എന്‍: സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ജനാധിപത്യത്തെ കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. രണ്ടു ദിവസവും കശ്മീര്‍ വിഷയം പാകിസ്ഥാനെ അവതരിപ്പിക്കാന്‍ ശ്രമിച്ച ശക്തമായി എതിര്‍ക്കവെയായിരുന്നു ഇന്ത്യയുടെ യു.എന്‍ സെക്രട്ടറി മിനി ദേവി കുമം ഇക്കാര്യം പറഞ്ഞത്. കശ്മീരില്‍ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും ജനഹിത പരിശോധന നടത്തണമെന്നുമായിരുന്നു പാകിസ്ഥാന്റെ ആവശ്യം.
എന്നാല്‍, തീവ്രവാദികള്‍ തഴച്ചു വളരുകയും ഭയരഹിതമായി തെരുവിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന പാകിസ്ഥാനിൽ നിന്നാണ്, ഇന്ത്യയിലെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടതിെന സംബന്ധിച്ച ക്ലാസ് നാം കേള്‍ക്കുന്നത്. 2008ലെ മുംബൈ ആക്രമണത്തിലും 2016 ലെ പാത്താന്‍കോട്ട്, ഉറി ആക്രമണങ്ങളിലും ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടുന്നതിന് ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും മിനി ദേവി പറഞ്ഞു. പാക് അധീന കശ്മീരില്‍ നിന്ന് ഒഴിഞ്ഞു പോകുമെന്ന ഉടമ്പടി പാകിസ്ഥാൻ സൗകര്യപൂര്‍വം മറന്നു.
ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവര്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, അവരുടെ മറ്റ് ചുമതലകളില്‍ നിന്നും നിര്‍ലജ്ജമായി ഒഴിഞ്ഞുമാറുകയാണെന്നും മിനി ദേവി കുമ കുറ്റപ്പെടുത്തി. ഉസാമ ബിന്‍ലാദനെ സംരക്ഷിച്ചതു കൂടാതെ, ഭീകരവാദിയായി യു.എന്‍ പ്രഖ്യാപിച്ച ഹാഫിസ് സഇൗദിനെ സ്വതന്ത്രമായി വിട്ടിരിക്കുന്നത്തിന്റെയും മിനി ദേവി വിമർശിച്ചു. മാത്രമല്ല, ഹാഫിസ് സഇൗദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുഖ്യധാര രാഷ്ട്രീയത്തിലിറങ്ങിയിരിക്കുന്നുവെന്നും മിനി ദേവി വിമര്‍ശിച്ചു.
Post Your Comments