KeralaLatest News

നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച്‌ നടന്‍ ജോയി മാത്യു

തിരുവനന്തപുരം ; നിയമ സഭ പാസാക്കിയ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച്‌ നടന്‍ ജോയി മാത്യു. വയല്‍ക്കിളി സമരത്തിന്റെ കാര്യം വരുമ്പോള്‍ അത് വെറും നാല് വീട്ടുകാരുടെ പ്രശ്‌നമാണെന്ന് പറഞ്ഞ് വിഷയം ഇകഴ്‌ത്തി കാട്ടുന്നവര്‍ 180 മെഡിക്കല്‍ സീറ്റിന്റെ കാര്യത്തില്‍ മലക്കം മറിയുന്നത് എന്തിനെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു ;

വയൽക്കിളികളുടെ കാര്യം വരുമ്പോൾ ഭൂരിപക്ഷവും അംഗീകരിച്ച പദ്ധതി
വെറും നാലുവീട്ടുകാരുടെ പ്രശ്നമാണെന്ന് പറയുന്നവർതന്നെ വെറും180 മെഡിക്കൽ സീറ്റിന്റെ കാര്യം വരുബോൾ മലക്കം മറിയുന്നത്‌ എന്ത്‌ കൊണ്ടാണു?
വിദ്യാഭ്യാസം എന്നുമുതൽ സാമുദായിക/ മത/ രാഷ്ട്രീയ മാഫിയാ സംഘങ്ങൾക്ക്‌ പതിച്ചു
കൊടുത്തുവോ അന്നു മുതൽ വിദ്യാഭ്യാസം മാത്രമല്ല സംസ്കാരവും നമുക്ക്‌ നഷ്ടമായി
വിവരമുള്ള ഉദ്യോഗസ്‌ഥൻ അരുതെന്ന് വിലക്കിയിട്ടും വിവരമില്ലായ്മ ഒരു മഹത്വമായി അംഗീകരിച്ച്‌ ബില്ല് പാസ്സാക്കുകയും ഗവർണ്ണർ തള്ളുകയും ചെയ്തു
ഇനി ആ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയാലേ നമുക്ക്‌ സമാധാനമാവൂ

Also read ;വിവാദ മെഡിക്കൽ ബില്ല് ; ബെന്നി ബെഹനാന്റെ പ്രസ്താവന തള്ളി പന്തളം സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button