ഇംഫാല്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത് ഇലങ്ബം ശാന്തികുമാര്‍ സിങ് എന്ന ജീവനക്കാരനാണ്.
read also: ആത്മഹത്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതി
ഇയാള്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഭാഗമാണ്. സംഭവം നടന്നത് ഞായറാഴ്ച പുലര്‍ച്ചെ 3.15 ഓടെ ക്ലാസിക് ഗ്രാന്‍ഡെ ഹോട്ടലില്‍ വെച്ചായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments