Latest NewsKeralaIndiaNews

ആത്മഹത്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

also read:വയല്‍ക്കിളികളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ബി.ജെ.പി: സമരപ്പന്തലിന് തീയിട്ടത് നന്ദിഗ്രാം വെടിവയ്പ് വാര്‍ഷികത്തില്‍

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പോലീസ് യുവതിയെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. തുടന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ താഴെ ഇറക്കുകയായിരുന്നു. കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണി മുഴക്കിയത്. 2014 ല്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button