ബര്‍ലിന്‍: ദക്ഷിണ ധ്രുവത്തിലെ മഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രജ്ഞരുടെ കൃഷി. ജര്‍മനിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് അന്റാര്‍ട്ടിക്കയിലെ അവരവരുടെ ഗവേഷണ കേന്ദ്രമായ ന്യൂമയര്‍ സ്‌റ്റേഷനിലെ ഗ്രീന്‍ ഹൗസില്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചത്.
മൂന്നര കിലോ കാബേജ്, 70 മുള്ളങ്കി, 18 വെള്ളരിക്ക, എന്നിവയാണ് കൃഷിയിലൂടെ ലഭിച്ചത്. കുറച്ചുനാളുകളായുള്ള ഗവേഷണപ്രകാരം രൂപപ്പെടുത്തിയ സവിശേഷമായ രീതിയിലാണു കൃഷി നടത്തിയത്.
കൊടും തണുപ്പ് മൂലം കൃഷി ദുഷ്‌കരമായ അന്റാര്‍ട്ടിക്കന്‍ സാഹചര്യങ്ങളില്‍ ഫലം കണ്ട ജര്‍മന്‍ ശാസ്ത്രജ്ഞരുടെ ഗവേഷണത്തെ കൗതുകത്തോടെ വീക്ഷിക്കുകയാണ് ശാസ്ത്രലോകം. ഭാവിയില്‍ ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളിലും മറ്റും ഈ കൃഷിരീതി സഹായകമാകുമെന്ന് കരുതപ്പെടുന്നു.
Post Your Comments