വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്. നടപ്പു സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾക്കായി 800 കോടി രൂപയാണ് കമ്പനി മാറ്റിവെച്ചിരിക്കുന്നത്. തമിഴ്‍നാട്ടിലെ വല്ലംവടഗൽ ശാലയുടെ രണ്ടാംഘട്ട നിർമാണമടക്കമുള്ള പ്രവർത്തനങ്ങൾക്കു വേണ്ടി ആയിരിക്കും ഇത് വിനിയോഗിക്കുക.
വല്ലം വടഗൽ ശാലയുടെ രണ്ടാം ഘട്ടവികസനം പൂർത്തിയാക്കി ഉൽപ്പാദനശേഷി ഉയർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ റോയല്‍ എന്‍ഫീല്‍ഡ്. കൂടാതെ ചെന്നൈയിലെ ടെക്നോളജി സെന്റർ നിർമാണവും ഇക്കൊല്ലം പൂർത്തിയാക്കും. കമ്പനിയുടെ വാഹനങ്ങളെ കളിയാക്കുന്നവർക്കുള്ള പരോക്ഷമായ മറുപടിയാണ് റോയൽ എൻഫീൽഡിന്റെ ഈ പദ്ധതികൾ എന്നും ചില വാഹനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
Also read ;മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി മാറാൻ ഈ യുവതി മുടക്കിയത് ലക്ഷങ്ങൾ
Post Your Comments