KeralaLatest NewsNews

റേഡിയോ ജോക്കി കൊല : വെട്ടേറ്റ സുഹൃത്ത് ഭീതിയില്‍ : സംഭവത്തിലെ ഏക ദൃക്‌സാക്ഷി വെളിപ്പെടുത്തിയത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങള്‍

തിരുവനന്തപുരം : കിളിമാനൂരിനടുത്തു മടവൂര്‍ റേഡിയോ ജോക്കി രാജേഷി(34)നൊപ്പും വെട്ടേററ നാടന്‍ പാട്ടു സംഘത്തിലെ സുഹൃത്ത് വെള്ളല്ലൂര്‍ സ്വദേശി കുട്ടന്‍ സുഖം പ്രാപിച്ച് വരുന്നു. ഒരാഴ്ചയോളമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കുട്ടനെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഇടത്കയ്യല്‍ ആണു കുട്ടന് വെട്ടേറ്റത്. ആ കയ്യിലെ വെയിന്‍ അറ്റുപോയിരുന്നു. നിലവില്‍ കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. സംഭവത്തിനു ശേഷം ഇപ്പോഴും ഭയം വിട്ടു മാറിയിട്ടില്ല എന്നു കുട്ടന്‍ പറയുന്നു. വീട്ടില്‍ തന്നെ ഒരേ ഇരുപ്പാണ്. പത്രത്തില്‍ നിന്നാണ് രാജേഷ് വധത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ അറിയുന്നത്.

ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും ആ ദിവസത്തെക്കുറിച്ചു കുട്ടന്‍ ഓര്‍ത്തെടുത്തു. അന്ന് നാവായ്ക്കുളം മുല്ലനല്ലൂര്‍ക്ഷേത്രത്തില്‍ നാടന്‍പാട്ട് പരിപാടി ഉണ്ടായിരുന്നു. രാത്രി ഒന്നരയോടെ പരിപാടി അവസാനിച്ചു. പരിപാടിക്കുശേഷം കുട്ടനും രാജേഷും രണ്ടു ബൈക്കുകളിലായാണ് രാജേഷിന്റെ സ്‌ററുഡിയോയിലെത്തിയത്. പിന്നീട് രാജേഷ് ബൈക്കില്‍ പടിഞ്ഞാറ്റേല വീട്ടില്‍ പോയി. പിറ്റെ ദിവസം ചെന്നൈയിലേയ്ക്കു പോകാനുള്ള ഡ്രസ്സടങ്ങിയ ബാഗും അല്‍പ്പം ലഘുഭക്ഷണവുമായി പെട്ടെന്നു മടവൂര്‍ മെട്രോ സ്‌ററുഡിയോയിലെത്തി.

ഇരുവരും ചേര്‍ന്ന് ലഘുഭക്ഷണം കഴിച്ചു. ഇതിനിടയില്‍ സ്റ്റുഡിയോയുടെ മുന്നിലൂടെ ഒരു ചുവപ്പ് സ്വിഫ്റ്റ് കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നതു ശ്രദ്ധയില്‍ പെട്ടിരുന്നു. പെട്ടെന്നു വീണ്ടും ആകാര്‍ സ്റ്റുഡിയോയുടെ മുന്നില്‍ നിര്‍ത്തി. ആ സമയം കുട്ടന്‍ സ്റ്റുഡിയോയുടെ മുന്നില്‍ വരാന്തയിലായിരുന്നു. ഇതിനിടയില്‍ കാറില്‍ നിന്നും മുഖം മറച്ച ഒരാള്‍ ഇറങ്ങി കുട്ടന്റെ ഇടത്കയ്യില്‍ വെട്ടി. വേട്ടേററകുട്ടന്‍ ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു.

ആ ഓട്ടത്തില്‍ റോഡരികിലെ ചില വീടുകളില്‍ തട്ടി വിളിച്ച് രാജേഷിനെ വെട്ടുന്ന വിവരം അറിയിച്ചു. പക്ഷെ ആരും സഹായിച്ചില്ലെന്നു കുട്ടന്‍ പറയുന്നത്. പോലീസ്സില്‍ ആരാണ് അറിയിച്ചതെന്ന് ഇയാള്‍ക്ക് അറിയില്ല. കൊലയാളികള്‍ പോയ ശേഷമാണു ഇയാള്‍ തിരിച്ചെത്തിയത്. അപ്പോള്‍ രണ്ടരമണി കഴിഞ്ഞിരുന്നു. പിന്നീട് പോലീസ് എത്തി ഒരു കാറില്‍ രാജേഷിനേയും കുട്ടനേയും പാരിപള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വഴിമദ്ധ്യേ രജേഷ് രക്തം വാര്‍ന്ന് മരിക്കുകയായിരന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button