ഇരവിപുരം: പട്ടാപകൽ പതിനാറുകാരിയെ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു .കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്ത് കൂടി കയറിയ യുവാവ് പെൺകുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. യുവാവ് ബ്ലേഡ് ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു.
also read:കവിയും സിപിഎം വിമർശകനുമായ കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
Post Your Comments