
തൃശൂര്‍•തുന്നി ചേര്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെട്ടേറ്റ് എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി നേതാവിന്റെ വലതുകാല്‍ മുറിച്ചുമാറ്റി. വടക്കഞ്ചേരി മൂലങ്കോട് ഷിബു കളവപ്പാടം (38) ന്റെ കാലാണു മുട്ടിനു മുകളില്‍ വച്ച് മുറിച്ചുമാറ്റിയത്.
വെട്ടേറ്റ് തൂങ്ങിയ കാല് സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം വിജയിച്ചില്ല. വെട്ടേറ്റ മുറിവുകളില്‍ മണ്ണുപുരണ്ടതും രക്തംവാര്ന്നതും ചികിത്സ വൈകിയതും നില അപകടകരമാക്കി.
വെന്റിലേറ്റര്‍ മാറ്റിയെങ്കിലും ഷിബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിട്ടില്ല.
ബി.ജെ.പി ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു വിമുക്ത ഭടന് കൂടിയായ ഷിബു. ഏപ്രില്‍ 3 നാണ് ഷിബുവിനെതിരെ വധശ്രമമുണ്ടായത്.
Post Your Comments