Latest NewsKeralaNews

ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അൽഫോൻസ് കണ്ണന്താനം

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് വ്യക്തമാക്കികേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന്നത് ഭരണകക്ഷിയും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും അഴിമതിക്ക് കൂട്ടുനിന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സര്‍ക്കാരിനു കനത്ത തിരിച്ചടി ; മെഡിക്കല്‍ ബില്ല് ഗവര്‍ണ്ണര്‍ തടഞ്ഞുവെച്ചു

ബില്‍ കൊണ്ടുവന്നത് കോളേജുകൾക്ക് വേണ്ടിയാണ്. കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങിയിട്ട് കേരള സര്‍ക്കാര്‍ ആ പണം ഉപയോഗിച്ച്‌ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനവും മറ്റും ആരെയും അറിയിക്കാതെ നടത്തുകയാണ്. ബീച്ചുകളിലെ ടൂറിസം വികസനത്തിനായി എത്ര പണം വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടും സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കണ്ണന്താനം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button