
കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു.
Read Also : കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു
ക്വാറന്റീനിന്റെ ഭാഗമായി ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് കണ്ണന്താനം പ്രതികരിച്ചു. അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനോടൊപ്പമായിരിക്കും. ഐഎഎസ് ബാച്ച്‌മേറ്റ്സുമായി സഹകരിച്ചുള്ള പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
ഇതു കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍ കൂടി തയാറാക്കാനുണ്ട്. എന്റെ നായ്ക്കള്‍, പൂച്ചകള്‍ എന്നിവയോടൊപ്പമുള്ള കളികളാണ് മിസ് ചെയ്യുക. ഞങ്ങളുടെ പച്ചക്കറികള്‍ വളരുന്നതു കാണാന്‍ സാധിക്കില്ല. പക്ഷികള്‍ക്കു ഭക്ഷണം കൊടുക്കാനുമാകില്ല. പേടിക്കാനൊന്നുമില്ല, പ്രാര്‍ഥിക്കുക. – കണ്ണന്താനം വ്യക്തമാക്കി
Post Your Comments