Latest NewsNewsInternational

ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായ ഹസ്തം

സിന്‍സിനാറ്റി : ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായ ഹസ്തം. സിന്‍സിനാറ്റി ആസ്ഥാനമായി 1977 ല്‍ സ്ഥാപിതമായ ട്രൈ സ്റ്റേറ്റ് ടെലിവിഷനാണ്, ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായവുമായി രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ 2500 കുടുംബങ്ങള്‍ക്കാണ് മെഡിക്കല്‍ ബില്‍ അടയ്ക്കുന്നതിനുള്ള സഹായധനം നല്‍കുന്നത്

205 മില്യണ്‍ ഡോളറാണ് ഈ പദ്ധതിക്കു വേണ്ടി നീക്കി വച്ചിരിക്കുന്നതെന്ന് ടിസിറ്റി (TCT) യുടെ പ്രസ് റിലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദാരിദ്ര രേഖയ്ക്ക് താഴെ കഴിയുന്ന എത്രയോ പാവങ്ങളാണ് നമ്മുടെ ചുറ്റിലും ജീവിക്കുന്നതു രോഗബാധിതരായ ഇവര്‍ക്ക് ആശുപത്രിയില്‍ ലഭിച്ച ചികിത്സയുടെ ചെലവുകള്‍ വഹിക്കാനാവാതെ കട ബാധ്യതയില്‍ കഴിയുന്ന ഇവരെ സഹായിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തി രിക്കുന്നതെന്ന് ക്രിസ്ത്യന്‍ ടിവി നെറ്റ് വര്‍ക്കായി അറിയപ്പെടുന്ന ടിസി.റ്റി അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button