Latest NewsKeralaNews

ഇന്ധന വിലയിൽ പരിഹാരമുണ്ടാകും,കോണ്‍ഗ്രസ്‌ ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കിയിട്ടിരിക്കുകയാണ്; അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഇന്ധനവില വർധന പ്രധാന പ്രശ്​നം തന്നെയാണെന്ന്​ ബി.ജെ.പി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ​ അൽഫോൺസ്​ കണ്ണന്താനം. താനടക്കമുള്ളവർ അതിന്‍റെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

‘ഇന്ധനവില വർദ്ധന അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു പ്രശ്‌നമാണ്. എനിക്കും പ്രശ്‌നമാണ്. ഇതൊന്നും പ്രശ്‌നമല്ലെന്ന് പറയുന്നില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസ് ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കിയിട്ടിരിക്കുകയായിരുന്നു. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചു വർഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല. കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള്‍ പോവും. പെട്രോളിന്റെ വില ഒരു പ്രശ്‌നമാണ് അതിന് പരിഹാരം ഉണ്ടാക്കണം,’ കണ്ണന്താനം പറഞ്ഞു.

Read Also :  പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി; പബ്ലിക് ഓർഡർ ബിൽ പാസാക്കി ഹരിയാന സർക്കാർ

സിപിഐഎം-ആര്‍എസ്എസ് ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ശങ്കറിന്റെ ആരോപണങ്ങളും കണ്ണന്താനം നിഷേധിച്ചു. സീറ്റ് കിട്ടാത്ത വേദന കൊണ്ടാണ് ബാലശങ്കര്‍ ആരോപണം ഉന്നയിക്കുന്നത്. പാര്‍ട്ടി വളര്‍ത്തിയ ബാലശങ്കറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവാന്‍ പാടല്ലായിരുന്നു എന്നും കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button