വൈ.എസ്.ആര്.കോണ്‍ഗ്രസ് എംപി രാജിവെച്ചു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നു രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി വൈഎസ്ആർ കോൺഗ്രസിന്റെ അഞ്ച് എംപിമാരാണ് രംഗത്തുള്ളത്. പി.വി.മിഥുന് റെഡ്ഡി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. വരും മണിക്കൂറില്‍ കൂടുതല്‍ എംപിമാര്‍ രാജിവെക്കുമെന്നാണ് വിവരം.
ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനു രാജിസമർപ്പിക്കുമെന്നു എംപിമാർ അറിയിച്ചു. ആന്ധ്രയിലെ ജനങ്ങളോടുള്ള വാഗ്ദാനം പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പരാജയപ്പെട്ടുവെന്നു കുറ്റപ്പെടുത്തി. സഭ തുടർച്ചയായി സ്തംഭിച്ചതു മൂലം, എൻഡിഎ സർക്കാരിനെതിരെ തങ്ങൾ നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാൻ കഴിയാതെ വന്നതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവർ വ്യക്തമാക്കി.
Post Your Comments