Latest NewsNewsIndia

അരുൺ ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഡ്‌നി രോഗത്തെ തുടർന്ന് എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് സൂചന.
ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അരുണ്‍ജെയ്റ്റ്ലി ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ആരോഗ്യനില മോശമായതിനാലാണ് ഇതെന്നാണ് സൂചന.

Read Also: പ്രധാനമന്ത്രിയെ പ്രശംസിച്ച് മെഹ്ബൂബ

ആരോഗ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുപരിപാടികളുടെ എണ്ണവും അദ്ദേഹം കുറച്ചിരുന്നു. അതേസമയം ഏറെക്കാലമായി പ്രമേഹരോഗബാധിതനാണ് ജെയ്റ്റ്ലി. ഇത് ശസ്ത്രക്രിയയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button