ArticleLatest NewsEditorialWriters' Corner

വിദ്യാര്‍ത്ഥികളുടെ ജീവിതം അമ്മാനമാടുമ്പോള്‍

ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ത്ഥി പ്ര​വേ​ശ​നം സാ​ധൂ​ക​രി​ക്കാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ഒന്നിച്ച സ​ര്‍​ക്കാ​റി​നും പ്ര​തി​പ​ക്ഷ​ത്തി​നും സു​പ്രീം​കോ​ട​തി വി​ധി ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സ്വാശ്രയ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ള്‍ ജെ​യിം​സ്​ ക​മ്മി​റ്റി മു​ത​ല്‍ അ​ക്ക​മി​ട്ട്​ നി​ര​ത്തി​യി​ട്ടും ഇത്രയും കാലം നടത്തിയ സമരപ്രതിഷേധങ്ങളെയും പേരുകളെയും വി​സ്​​മ​രി​ച്ച്‌​ ഇരുകൂ​ട്ട​രും ഈ വിഷയത്തില്‍ ഒരുമിച്ചത് അമ്പരപ്പോടെയാണ് കേരള ജനത നോക്കിക്കണ്ടത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി മാത്രമാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് പറഞ്ഞ് ഓ​ര്‍​ഡി​ന്‍​സി​ന്​ പ​ക​ര​മു​ള്ള ബി​ല്‍ ​ഐ​ക​ക​ണ്ഠ്യേ​ന​ ​ സ​ഭ പാ​സാ​ക്കി. ജെ​യിം​സ്​ ക​മ്മി​റ്റി തീ​രു​മാ​ന​വും കോ​ട​തി​ക​ളു​ടെ വി​ധി​യും എ​തി​രാ​യ​തോ​ടെ​യാ​ണ്​ കു​ട്ടി​ക​ളു​ടെ ഭാ​വി ഉ​യ​ര്‍​ത്തി വി​ഷ​യം വീ​ണ്ടും രാ​ഷ്​​ട്രീ​യ​നേ​തൃ​ത്വ​ങ്ങ​ള്‍ പ​രി​ഗ​ണ​നക്കെ​ടു​ത്ത​ത്. എന്നാല്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഒത്തുകളിയിലൂടെ വഴിയാധാരമാകുന്നത് വിദ്യാര്‍ത്ഥികളാണ്.

സ്വാശ്രയ വിഷയത്തില്‍ ഇത്രയും നാള്‍ പ്രതിപക്ഷം കളിച്ചത് പൊറാട്ട് നാടകമായിരുന്നുവെന്ന് സംശയമില്ലാതെ പുറത്താകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ സ്വാശ്രയ വിഷയത്തില്‍ നടത്തിയ സമരം അവരുടെ നേതാക്കള്‍ പോലും മറന്ന മട്ടാണ്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷവും ഭരണ പക്ഷവും ഒരുപോലെ ഒരുമിച്ചിരിക്കുകയാണ് സ്വാശ്രയ വിഷയത്തില്‍.

ഈ ബില്ലിനെതിരെ പ്രതിപക്ഷത്തു നിന്നും വിടി ബല്‍റാം മാത്രമാണ് എതിര്‍പ്പ് ഉയര്‍ത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ ബല്‍റാമിനെ തള്ളാന്‍ മുന്നില്‍ നിന്നത് സ്വന്തം നേതാവ് തന്നെയാണ്. ബില്‍ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് വിടി ബല്‍റാം ആരോപിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റുകളെ സഹായിക്കാനല്ല ബില്ല് കൊണ്ടുവന്നതെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കണ്ടാണെന്നും സഭയില്‍ ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നുള്ള ഒത്തുകളിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ മെഡിക്കല്‍ കോളെജ് 118 സീറ്റ്, കരുണ മെഡിക്കല്‍ കോളെജ് 31 സീറ്റ് വീതമാണ് പ്രവേശനം ക്രമപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ മാനേജ്മെന്റുകള്‍ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. അതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍ ആയി. കണ്ണൂരില്‍ 150ഉം കരുണയില്‍ 30ഉം വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീംകോടതിയും ശരിവച്ചു. കരുണയില്‍ 30 വിദ്യാര്‍ത്ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ പകരം അലോട്ട് ചെയ്തെങ്കിലും അവര്‍ക്ക് ഇക്കൊല്ലം പ്രവേശനം നല്കാനായിരുന്നു കോടതി നിര്‍ദ്ദേശം.

അംഗീകാരം ഇല്ലെന്നിരിക്കെയും ഇരുകോളേജുകളിലും മാനേജ്മെന്റ് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികള്‍ പഠനം തുടര്‍ന്നിരുന്നു. ഒന്നാം വര്‍ഷ പരീക്ഷയ്ക്കായി ആരോഗ്യ സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത്. വന്‍ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച മാനേജ്മെന്റുകളാകട്ടെ കൈമലര്‍ത്തി. കുട്ടികള്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഇതോടെയാണ് കുട്ടികള്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ കോളേജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. നീ​റ്റ് റാ​ങ്ക് ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന ഈ ​വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​രു വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും കു​ട്ടി​ക​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നുമായി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

സര്‍ക്കാര്‍ ഒാ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം നി​ല​വി​ല്‍​ക്കെ​യാ​ണ്​ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന്​ സ​ര്‍​ക്കാ​ര്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. വിദ്യാര്‍ത്ഥികളെ മാനദണ്ഡം പാലിക്കാതെ പ്രവേശിപ്പിച്ചതിനെതിരായ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നിയമനിര്‍മ്മാണം നടത്തിയതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ സ​ര്‍​ക്കാ​രിന്റെ വാ​ദ​ങ്ങ​ളെ​ല്ലാം കോ​ട​തി ത​ള്ളു​ക​യും ചെ​യ്​​തു. ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത പ്ര​ഹ​രം ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഓ​ർ​ഡി​ന​ൻ​സു​മാ​യി സ​ർ‌​ക്കാ​ർ മു​ന്നോ​ട്ട് പോകുകയാണ്. നി​യ​മ​വ​കു​പ്പി​ന് കൈ​മാ​റി​യ ബിൽ ഗ​വ​ർ​ണ​ർ​ക്ക് അ​യ​ച്ചു. ഓ​ർ​ഡി​ന​ൻ​സ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബിൽ ഗ​വ​ർ​ണ​ർ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ത്ഥി പ്ര​വേ​ശ​നം ന​ട​ത്താ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ മു​ന്നോ​ട്ടു വ​ച്ച ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ പ്ര​വേ​ശ​നം ന​ട​ത്തി​യ ന​ട​പ​ടി നേ​ര​ത്തെ സു​പ്രീം കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. സു​പ്രീം കോ​ട​തി​യു​ടെ ഈ ​വി​ധി മ​റി​ക​ട​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​ന്ന​ത്. ഓ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ ഈ ​ര​ണ്ടു കോ​ള​ജു​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. എന്നാല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ സ്വ​കാ​ര്യ സ്വാ​ശ്ര​യ മാ​നേ​ജ്​മെന്‍​റു​ക​ളെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​റു​മാ​യി പ്രതിപക്ഷവും ഒ​ത്തു​ക​ളി​ച്ചെ​ന്ന ആ​ക്ഷേ​പം ശക്തമാകുകയാണ്. അതിനു ​ പു​റ​മെ അവ​രി​ല്‍ ​നി​ന്ന്​ സാ​മ്പ​ത്തി​ക​നേ​ട്ടം ഉ​ണ്ടാ​ക്കി​യെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും പ്ര​തി​പ​ക്ഷ​ത്തി​ന്​ നേ​രെ ഉ​യ​രു​ന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button