Latest NewsNewsIndiaInternational

മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ 27 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മുറിയിൽ നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പിൽ പ്രൊഫസർമാരെയും സീനിയർ വിദ്യാർത്ഥികളുടെയും പേരെടുത്തു പറഞ്ഞിട്ടുണ്ട്.

മുഖം മറച്ചിരിക്കുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാനാവുന്നില്ല: ഹിജാബ് നിരോധിക്കാനൊരുങ്ങി മുസ്ലിം രാഷ്ട്രം

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ളവരെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദേശീയ അവാർഡ് ജേതാവായ ഗായിക ചിന്മയി ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥിനികൾ അവരുടെ പഠനകാലത്തും ഇന്റേൺഷിപ്പ് സമയത്തും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാത്ത ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നതായി അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button