KeralaLatest NewsNewsIndia

പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

ഇരിട്ടി: ഒരാഴ്ച മുൻപ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിനിയാ ദില്‍ന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ച മുൻപാണ് ദില്‍നയുടെ പ്രസവം നടന്നത്. ദിൽനയുടെ ആദ്യ പ്രസവമായിരുന്നു അത്. പ്രസവം കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ദിൽന വീട്ടിൽ ,മടങ്ങിയെത്തിയത്.

also read:ദുബായിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ട ദിൽന കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറളം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരണപ്പെട്ട ദില്‍ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button