പുണെ: പെൺകുട്ടികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ മഹാരാഷ്ട്രയിൽ പ്രേത്യേക ദൗത്യസംഘം വരുന്നു. മഹാരാഷ്ട്രയിൽ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടി വരികയാണ്. ഇത് തടയാനായി പ്രേത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി. സതീഷ് മാത്തൂർ സുപ്രീംകോടതിയെ അറിയിച്ചു. 2017 ജനുവരിയിൽ മഹാരാഷ്ട്രയിലെ നന്തുർബർ ജില്ലയിലെ ശഹദ മുനിസിപ്പൽ ടൗണിലെ ചുവന്ന തെരുവിൽ വെച്ച് 18 കൗമാരപ്രായക്കാർ ഉൾപ്പടെ 68 പെൺകുട്ടികളെ കണ്ടെത്തിയ കേസിന്റെ വിചാരണയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
also read:ലൈംഗികചൂഷണമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക് താനും ഇര; 21കാരിയായ
സംഭവം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിൽ പോലീസ് കാണിച്ച അനാസ്ഥയെ തുടർന്നാണ് ഡി.ജി.പി. നേരിട്ടെത്തി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്. 18 കൗമാരപ്രായക്കാർ ഉൾപ്പടെ 68 പെൺകുട്ടികളെ ലൈംഗികചൂഷണത്തിനായി എത്തിച്ചിട്ടും വേണ്ട ഗൗരവത്തോടെ പോലീസ് സംഭവത്തെ എടുത്തില്ലായെന്നും കോടതി വിമർശിച്ചു.
Post Your Comments