Latest NewsKeralaNews

‘അമ്മ വിവാഹം കഴിപ്പിക്കുന്നില്ല : മകൻ തെങ്ങിൽ കയറി പ്രതിഷേധിച്ചു, പിന്നീട് നടന്നത്

മൂ​​ല​​മ​​റ്റം: വി​​വാ​​ഹം ക​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം അ​മ്മ അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​തി​​ല്‍ തെ​​ങ്ങി​​ല്‍ ക​​യ​​റി​ യു​​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം. മൂ​​ല​​മ​​റ്റം പു​​ത്തേ​​ട് കാ​​ന വ​​ര​​യ്ക്ക​​ല്‍ കൃ​​ഷ്ണ​​ന്‍​​കു​​ട്ടി​​യു​​ടെ മ​​ക​​ന്‍ ര​​ഘു (35) ആ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ തെ​​ങ്ങി​​ല്‍ ഇ​​രി​​പ്പു​​റ​​പ്പി​​ച്ച​​ത്. കൂടാതെ തേങ്ങ പറിച്ച് താഴെ ഉള്ളവരെ എറിയാനും തുടങ്ങി. അ​​നു​​ന​​യി​​പ്പി​ച്ച്‌ താ​​ഴെ​​യി​​റ​​ക്കാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പോ​​ലീ​​സും ഫ​​യ​​ര്‍​​ഫോ​​ഴ്സും എ​ത്തി.​

വി​വാ​ഹം ക​ഴി​പ്പി​​ച്ചു​ത​ന്നാ​ല്‍ ഇ​റ​ങ്ങാ​മെ​ന്ന് ര​ഘു വി​ളി​ച്ചു​പ​റ​ഞ്ഞു.​ അ​നു​ന​യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഏ​ണി​വ​ച്ചു​ക​യ​റാ​ന്‍ ഫ​​യ​​ര്‍​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തീ​രു​മാ​നി​ച്ചു. താ​ഴെ ര​ഘു​വി​നു നാ​​ട്ടു​​കാ​ര്‍ വ​ല​വി​രി​ച്ചു. വ​ല​യി​ല്‍ കു​ടു​ങ്ങി​യ ര​ഘു​വി​നെ കാ​​ഞ്ഞാ​​ര്‍ പോ​​ലീ​​സ് മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. പി​​താ​​വ് മ​​രി​​ച്ചു പോ​​യ ഇ​​യാ​​ള്‍ വി​​വാ​​ഹം ക​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ് മാ​​താ​​വു​​മാ​​യി പ​തി​വാ​യി വ​​ഴ​​ക്കി​​ടു​​മാ​യി​രു​ന്നു​വെ​ന്നു നാ​​ട്ടു​​കാ​​ര്‍ പ​​റ​​ഞ്ഞു.

കൂടാതെ ഇയാള്‍ കഴിഞ്ഞ ദിവസം ചുറ്റിക കൊണ്ട് മാതാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നു പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button