ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ആശയത്തിനു പിന്നാലെ ശാസ്ത്രജ്ഞർ. രാസവസ്തുക്കള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ഒരു നേര്‍ത്ത ‘പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കാനാണ് ഇവരുടെ ലക്ഷ്യം. സൂര്യപ്രകാശത്തെ തടഞ്ഞ് തണുപ്പ് കൂട്ടാൻ സഹായകമാകുന്ന ചാരവും മറ്റും അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് ഉണ്ടാകാറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന ‘ചാരക്കുട’ കൃത്രിമമായി നിര്‍മിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. Man made Sunshade എന്നാണ് അവര്‍ ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം.
Read Also: തികച്ചും വ്യത്യസ്തമായി ഒരു ഗ്രാമം; ഇവിടെ സ്ത്രീകൾ പരസ്പരം വിവാഹിതരാകുന്നു
‘നിയന്ത്രണവിധേയമായ’ നിലയില്‍ ഭൂമിക്ക് ഒരു ‘പുതപ്പ്’ നല്‍കിയാല്‍ താപനില കുറയ്ക്കാനാകുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍. സോളര്‍ ജിയോഎന്‍ജിനീയറിങ്’ എന്നാണ് ഈ പഠനത്തിന്റെ പേര്. സോളര്‍ ജിയോ എന്‍ജിനീയറിങ് വരള്‍ച്ചയിലും മണ്‍സൂണിലും വെള്ളപ്പൊക്കത്തിലുമെല്ലാം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. പദ്ധതിയിലേക്ക് പ്രോജക്ടുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍.
Post Your Comments