Latest NewsNewsInternational

തികച്ചും വ്യത്യസ്തമായി ഒരു ഗ്രാമം; ഇവിടെ സ്ത്രീകൾ പരസ്പരം വിവാഹിതരാകുന്നു

ഇന്നത്തെ കാലത്ത് തികച്ചും വ്യത്യസ്തമാകുകയാണ് ഈ ഗ്രാമം. സ്വവര്‍ഗ്ഗ വിവാഹം ചര്‍ച്ചയാകുന്ന കാലത്താണ് നിംബെന്റോബു എന്ന ആചാരപ്രകാരം ഈ ഗ്രാമത്തിൽ സ്ത്രീകൾ തമ്മിൽ വിവാഹിതരാകുന്നത്. ടാന്‍സാനിയയുടെ വിദൂരഗ്രാമത്തിലാണ് ഈ ആചാരം നടക്കുന്നത്. ഗ്രാമം ഇത്തരം വിവാഹങ്ങള്‍ നടത്തുന്നത് ടാന്‍സാനിയയിലെ നയംമാങ്കോ ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് എന്നാണ് ഇത് നടത്തുന്ന ഗോത്രത്തിലെ മുതിര്‍ന്നവര്‍ പറയുന്നത്.

read also: സ്വവര്‍ഗ്ഗാനുരാ​ഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി

രണ്ട് സ്ത്രീകളും വിവാഹശേഷം ഒന്നിച്ച് ജീവിക്കും. വീട്ടുകാര്യം നോക്കുക, ജോലിക്ക് പോവുക എല്ലാ ജോലികളും സമത്വത്തോടെ ചെയ്യും. മുന്‍ വിവാഹത്തില്‍ വിധവയായ സ്ത്രീക്ക് കുഞ്ഞുങ്ങളില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവായി കണ്ടെത്താന്‍ അനുവാദമുണ്ട്.

ഈ ഗോത്രം സ്ത്രീയ്ക്ക് അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. കുടുംബത്തിലെ അടുത്ത അവകാശി ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടിയാണ്. ഇത്തരം സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനപ്പുറം വൈവാഹികബന്ധം ഒരിക്കലും പുരുഷനുമായി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്വത്ത് സ്ത്രീയുടെ കയ്യില്‍ സുരക്ഷിതവുമായിരിക്കും. സ്ത്രീകള്‍ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്താറില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button