
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി.ഏറെ നാളത്തെ രാഷ്ട്രീയ കലഹങ്ങള്‍ക്കുശേഷമാണ് ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനുള്ള ബില്‍ ചൊവ്വാഴ്ച്ച ഓസ്‌ട്രേലിയൻ പാർലമെന്റ് പാസ്സാക്കിയത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ചരിത്ര പ്രധാനമായ സംഭവം ആഘോഷിക്കുന്നതിനായി ആയിരങ്ങളാണ് തലസ്ഥാനഗരിയായ കാന്‍ബെറയില്‍ ഒത്തുകൂടിയത്. വോട്ടിങ്ങിലൂടെയാണ് പാര്‍ലിമെന്റ് ബില്‍ പാസ്സാക്കിയത്.പ്രണയത്തിന്റെ, തുല്യതയുടെ, ബഹുമാനത്തിന്റെ ദിവസമാണിതെന്നു പ്രസിഡന്റ് മാല്‍കോള്‍ ടേണ്‍ബുള്‍ പറഞ്ഞു.
Post Your Comments