Latest NewsKeralaNews

വാഹനാപകടത്തിൽ മരിച്ച മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി അമ്മ

ആലുവ: മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അരുണ്‍രാജിന്റെ അമ്മ. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു അരുണിന്റെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. തീവ്ര ദു:ഖത്തിലും മറ്റുള്ളവരിലൂടെ മകന്‍ ജീവിച്ച് കാണാനായി അവയങ്ങള്‍ ദാനം ചെയ്ത കുടുംബാംഗങ്ങളെ സര്‍ക്കാരിന്റെ നന്ദിയും കടപ്പാടും മന്ത്രി അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇവരുടെ കുടുംബത്തിന് എന്ത് സഹായമാണ് ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിക്കുമെന്നും അവർ വ്യക്തമാക്കി.

Read Also: പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവയവങ്ങള്‍ ദാനം ചെയ്ത എല്ലാവരുടേയും ശസ്ത്രക്രിയകള്‍ വിജയമാണെന്നും അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയുമാണെന്നും കെ.കെ ശൈലജ കുടുംബത്തെ അറിയിച്ചു. അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്ക് കുറച്ച് ദിവസം ചികിത്സയില്‍ കഴിയേണ്ടതുണ്ടെന്നും അതുകഴിഞ്ഞാൽ അവരെ കാണാനുള്ള അവസരം മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button