Latest NewsKeralaNews

മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത. വി. മുരളീധരന്‍ എം.പി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് തള്ളി രംഗത്ത്. കുമ്മനം വസ്തുതകള്‍ പഠിക്കാതെയാകും ബില്ലിനെ അനുകൂലിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി അഴിമതിയെ അനുകൂലിക്കാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

read also: കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഓര്‍ഡിനന്‍സ്; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുത നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കുമ്മനം 2017 ജൂലൈ 12നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംഭവം വിവാദമായതോടെയാണ് ബി.ജെ.പിയിലും രണ്ട് നിലപാടുകള്‍ വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button