Latest NewsKeralaNews

കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഓര്‍ഡിനന്‍സ്; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നും, വിഷയത്തില്‍ വിശദമായി മറുപടി നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ വെന്തു മരിച്ചു

മെഡിക്കല്‍ കോളേജ് ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച ചട്ടങ്ങള്‍ ലംഘിച്ചു എന്ന കാരണം കൊണ്ട് ഈ കോളേജുകളില്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാർനൽകിയ പുനപരിശോധനാ ഹര്‍ജിയും കോടതി തള്ളുകയുണ്ടായി. തുടർന്ന് ഓര്‍ഡിനന്‍സിലൂടെ കോളേജുകളില്‍ പ്രവേശനത്തിന് നടപടികള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button