ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നല്‍കിയ നംദ്യോ ദാസ് ത്യാഗി കമ്പ്യൂട്ടര്‍ ബാബയെന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ വിളിക്കുന്നതിന് പിന്നിൽ നിരവധി കഥകളാണ് പ്രചരിക്കുന്നത്. എല്ലാ സമയവും ലാപ്‌ടോപ്പുമായി നടക്കുന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നതെന്നും എന്നാല്‍ കമ്പ്യൂട്ടറിന്റെ വേഗതയില്‍ അദ്ദേഹത്തിന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നതെന്നുമുള്ള വാദവും പ്രചരിക്കുന്നുണ്ട്.
Read Also: പ്രമുഖ ഇ-കോമേഴ്‌സ് കമ്പനി ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
മൂന്ന് വര്‍ഷം മുമ്പ് കുംഭമേളയ്ക്കിടെ തന്റെ ഹെലികോപ്ടറിന് മലനിരകളില്‍ ലാന്‍ഡിങ് നടത്തുന്നതിന് അനുമതി തേടിയതുമായി ബന്ധപ്പെട്ട് പ്രശസ്‌തി നേടിയ വ്യക്തിയാണ് കമ്പ്യൂട്ടർ ബാബ. 2014-ല്‍ ആം ആദ് മി പാര്‍ട്ടിയിലൂടെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കമ്പ്യൂട്ടര്‍ ബാബ ശ്രമം നടത്തിയിരുന്നെങ്കിലും ആഗ്രഹം നടന്നിരുന്നില്ല. ഒടുവിൽ നര്‍മദ നദീ സംരക്ഷണത്തിനായി രൂപീകരിച്ച മത നേതാക്കളുടെ കമ്മിറ്റിയില്‍ ബിജെപി സര്‍ക്കാരാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
Post Your Comments