തിരുവനന്തപുരം: വിഴിഞ്ഞം കരാർ കാലാവധി നീട്ടുന്ന കാര്യം ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും വിഴിഞ്ഞം തുറമുഖ കരാർ നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ അദാനി പോർട്സ് സിഇഒ കരണ്‍ അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിഇക്കാര്യം അറിയിച്ചത്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തം നിർമാണ പ്രവർത്തനത്തിന് തടസമായെന്നും ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രഡ്ജർ തകർന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.
ALSO READ ;കൂടുന്ന പെട്രോള്‍ വിലയിൽ ആശങ്കപെടേണ്ട; വേറിട്ട ആശയവുമായി കേന്ദ്ര സര്‍ക്കാര്‍
Post Your Comments