Latest NewsNewsIndia

ത്രിപുരയില്‍ സി.പി.എമ്മുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്; കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തു

അഗര്‍ത്തല•ത്രിപുരയില്‍ സി.പി.എമ്മുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. സി.പി.ഐ.എം അംഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറിയതോടെ മോഹന്‍പൂര്‍ കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചെടുത്തു.

സി.പി.എമ്മിന്റെ എട്ടു പ്രതിനിധികളാണ് ബിജെപിയില്‍ ചേര്‍ന്നത്. കാലാചര, രംഗചര, മോഹിനിപൂര്‍ എന്നിവിടങ്ങളിലെ 10-12 പഞ്ചായത്ത് മെമ്പര്‍മാരും ബിജെപിയില്‍ ചേരും. മന്ത്രി രത്തന്‍ ലാല്‍ നാഥ് പുതുതായി എത്തുന്ന അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button