ന്യൂ ഡൽഹി ;പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലമാക്കുന്ന ഇടക്കാല വിധി സുപ്രീം കോടതി സ്റ്റേ ചെയ്യില്ല. ഇത് അനുവദിക്കണമെന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിച്ചില്ല. കേസ് പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് മാറ്റിവെച്ചു. രേഖാമൂലം അഭിപ്രായം അറിയിക്കാൻ മറ്റു കക്ഷികൾക്ക് അനുമതി നൽകി.
പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമത്തിന് കോടതി എതിരല്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്. സമര്‍പ്പിക്കപ്പെടുന്ന പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കണമെന്നും അനാവശ്യമായി സത്യസന്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നിയമം മൂലം പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും കോടതി പറഞ്ഞു. അതോടൊപ്പം അറ്റോര്‍ണി ജനറലിനെതിരെ ആരെങ്കിലും ഇത്തരത്തില്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകുമോ എന്ന് കോടതി ചോദിച്ചു.
മാര്‍ച്ച് 20ലെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.
Also read ;വ്യാജവാര്‍ത്ത റിപ്പോര്‍ട്ടേഴ്സിന്റെ അംഗീകാരം റദ്ദാക്കിയാല്‍ മാത്രം മതിയോ?
Post Your Comments