ജനാധിപത്യത്തിന്റെ നാലാമിടം എന്നാണ് മാധ്യമരംഗം വിശേഷിപ്പിക്കപ്പെടുന്നത്. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കുവലുതാണ്. എന്നാല്‍ രാഷ്ട്രീയ, വ്യക്തി താത്പര്യങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകള്‍ വളച്ചൊടിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്. അതിനു കടിഞ്ഞാണിടാന്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. തിങ്കളാഴ്ച്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിമര്ശനങ്ങളെ തുടര്‍ന്ന് ഈ പ്രസ്താവന കേന്ദ്രം പിന്‍വലിച്ചിരിക്കുകയാണ്. അത് നല്ലൊരു കാര്യം തന്നെയാണ്. കാരണം വ്യാജവാര്‍ത്ത നല്‍കുന്ന റിപ്പോര്‍ട്ടേസിന്റെ അംഗീകാരം റദ്ദാക്കിയാല്‍ മാത്രം പോരല്ലോ!
മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത വരുന്നുവെന്ന പരാതി ഉയര്‍ന്നതിനാലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പത്രങ്ങളെ സംബന്ധിച്ചാണ് പരാതിയെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇലക്‌ട്രോണിക് മാധ്യമങ്ങളെ സംബന്ധിച്ചാണ് പരാതിയെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും പരിശോധിക്കും. 15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച് വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് ഈ ഏജന്‍സികള്‍ തീരുമാനമെടുക്കണം. സമിതികള്‍ റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും. സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടും. ഇതായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അക്രഡിറ്റേഷന്‍ റദ്ദാക്കുന്ന നടപടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരെയാണെന്നത് വ്യക്തമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഹൈദര്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ വ്യാജ വാര്‍ത്താ വിലക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം ബാധകമായാല്‍ മതിയോ? രാഷ്ട്രീയ ലക്‌ഷ്യം വച്ച് വ്യക്തിഹത്യ നടത്തുന്ന, അധാര്‍മ്മികമായ രീതിയില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന വെബ്‌സൈറ്റുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകേണ്ടതല്ലേ? കൂടാതെ നവമാധ്യമങ്ങളുടെ വന്‍ പ്രചാരത്തിലൂടെ എല്ലാവരും എഴുത്തുകാരും ഒരു തരത്തില്‍ മാധ്യമ പ്രവര്‍ത്തകരും ആകുന്ന ഈ കാലത്ത് ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമ ലോകത്തിനും ഈ നിയമ ബാധകമാകണം. എങ്കില്‍ മാത്രമേ ദേശീയ സാമൂഹിക ഉന്നമനത്തിനായുള്ള നല്ല വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തുകയുള്ളൂ. കാരണം മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ മാധ്യമ സ്ഥാപങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. അതുപോലെ തന്നെ നവമാധ്യമങ്ങള്‍ക്കും. അതുകൊണ്ട് മാധ്യമ സ്ഥാപനമാണ് തങ്ങള്‍ വര്‍ഗ്ഗീയതയും വിദ്വേഷവും പ്രച്ചരിപ്പിക്കുന്നതും വ്യാജവുമായ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്നും വ്യക്തിപരമായോ, രാജ്യത്തേയോ സമൂഹത്തെയോ അധിക്ഷേപിക്കുന്നതോ ആയ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന പത്ര ദൃശ്യമാധ്യമങ്ങള്‍ എതിര്‍ കക്ഷികളെ അവഹേളിക്കാന്‍ തങ്ങളുടെ മാധ്യമ ബലം ഉപയോഗിക്കാറുണ്ട്. അത്തരം ദുഷ്പ്രവണതകള്‍ക്ക് തിരിച്ചടിയാവുകയാണ് പുതിയ നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ മാത്രമല്ല റദ്ദാക്കേണ്ടത്.
Post Your Comments