തിരുവനന്തപുരം : വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം. 44 ഹൈവേ പട്രോളിങ് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ഡ്യൂട്ടിക്കുണ്ടാകുന്നത് ഒരു എസ്.ഐ.യും രണ്ട് സിവില്‍ പോലീസ് ഓഫീസറുമാണ്. ഓരോ പ്രദേശം ഓരോ ടീമിനും നൽകിയിട്ടുണ്ട്. പിരിച്ചെടുക്കുന്ന പിഴയുടെ തോതനുസരിച്ചാണ് ഹൈവേ പട്രോളിങ് ടീമിന്റെ പെര്‍ഫോര്‍മന്‍സ് വിലയിരുത്തുന്നത്. പരിശോധന വിവാദമാകുമ്പോള്‍ പോലീസുകാരെ ബലിയാടാക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
പിഴയുടെ എണ്ണം കൂട്ടാന്‍ പലപ്പോഴും കുറ്റം ചുമത്തുന്നുവെന്നാണ് പരാതി. ദിവസവും രാവിലെ പതിവ് സാട്ട (കേസുകളുടെ പരിശോധന) പരിശോധനയില്‍ ഇവര്‍ പിരിച്ചെടുത്ത പിഴയുടെ തോതാണ് വിലയിരുത്തുക. ഇത് കുറഞ്ഞാല്‍ വാഹനപരിശോധന നടന്നില്ലെന്ന രീതിയിലുള്ള മേലുദ്യോഗസ്ഥരുടെ വിലയിരുത്തലാണ് പോലീസുകാരെ സമ്മര്‍ദത്തിലാക്കുന്നത്. 5,000 രൂപയെങ്കിലും ഒരു ദിവസം പിരിക്കേണ്ടതുണ്ട്.
വാഹനയാത്രക്കാരില്‍നിന്ന് എന്തെങ്കിലും കുറ്റംകണ്ടെത്തി പിഴയീടാക്കേണ്ട അവസ്ഥയിൽ നെട്ടോട്ടമോടുകയാണ് പോലീസ്.ശ്രദ്ധയില്ലാതെയും അമിതവേഗത്തിലും വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴ. പോലീസുകാരുടെ യുക്തിയിലൂടെയാണ്ഇതുപോലുള്ള കുറ്റങ്ങള്‍ നിര്‍ണയിക്കുന്നത്.ഹൈവേ പട്രോളിങ് വാഹനത്തില്‍ ഒരുമാസമാണ് ഒരു എസ്.ഐ.ക്ക് ഡ്യൂട്ടി. തൊട്ടുമുമ്പുള്ള എസ്.ഐ.മാര്‍ പിരിച്ചെടുത്ത പിഴപ്പണത്തിന്റെ തോത് നിലനിര്‍ത്തിയില്ലെങ്കില്‍ പുതിയ എസ്.ഐ.ക്ക് പ്രശ്‌നമാകും. വാഹനങ്ങളെ ഓടിച്ചിട്ട് പിടിക്കേണ്ട സ്ഥിതിയിലേക്ക് ഈ സാഹചര്യം അവരെ എത്തിക്കുന്നു.
Post Your Comments